ജോജു ജോര്‍ജ് ആദ്യമായി നായക വേഷം കൈകാര്യം ചെയ്ത ജോസഫ് എന്ന ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുകയാണ് മക്കള്‍. പ്രേക്ഷക ഹൃദയം കീഴടക്കിയ പൂമുത്തോളേ… എന്ന ഗാനമാണ് ജോജുവിന്റെ മക്കളായ അപ്പുവും പാത്തുവും പപ്പുവും ആലപിച്ചിരിക്കുന്നത്.
പാട്ടിനൊപ്പം ജോജു എല്ലാവര്ക്കും പുതുവത്സരാശംസകളും നേരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോജു ജോര്‍ജ് നായകനായ ജോസഫ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പൂമുത്തോളേ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയത് അജീഷ് ദാസാനാണ്. വിജയ് യേശുദാസ് ആലപിച്ച ഗാനം പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു.
Discussion about this post