ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചാവിഷയം ബിഗ് ബോസിലെ മത്സരാര്‍ത്ഥി അനിയന്‍ മിഥുനാണ്. ഒരു ഷോയിലെ ടാസ്‌കിനിടെ അനിയന്‍ മിഥുന്‍ വെളിപ്പെടുത്തിയ സ്വന്തം ജീവിതാനുഭവമാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്.
പാരാ കമാന്‍ഡോ ആയ കാമുകി ഉണ്ടായിരുന്നുവെന്നും, അവര്‍ വെടിയേറ്റ് മരിച്ചുവെന്നും അനിയന്‍ മിഥുന്‍ പറഞ്ഞിരുന്നു. ദേശീയ പതാക പുതപ്പിച്ച അവരെ താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെയായിരുന്നു അനിയന്‍ മിഥുന്‍ പറഞ്ഞത്. ഇത് വലിയ വിവാദമായിരുന്നു.
സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് അവതാരകനായ നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ബിഗ് ബോസിനോടും ലാലേട്ടനോടും ഇന്ത്യന്‍ ആര്‍മിയോടും മാപ്പ് ചോദിക്കുന്നതായി അനിയന്‍ മിഥുന്‍ പറഞ്ഞു.
ഇപ്പോഴിതാ ടിവി അവതാരകനും നടനുമായ മിഥുന്‍ രമേശ് പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ബിഗ് ബോസിലെ അനിയന്‍ മിഥുന്‍ മിഥുന്‍ രമേശന്റെ സഹോദരനാണെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു.
ഇതില്‍ പ്രതികരിക്കുകയായിരുന്നു താരം. ‘എന്റെ അനിയന്റെ പേര് നിഥിന്‍ രമേശ് എന്നാണ്. അനിയന്‍ മിഥുന്‍ തന്റെ അനിയന്‍ അല്ല’- എന്നാണ് മിഥുന്‍ രമേശ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ കുറിച്ചിരിക്കുന്നത്. നിഥിനൊപ്പമുള്ള ഫോട്ടോയും മിഥുന്‍ പങ്കുവെച്ചിട്ടുണ്ട്.