സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞു; ‘ആറാട്ടണ്ണന്‍’ സന്തോഷ് വര്‍ക്കിക്ക് നേരെ കൈയ്യേറ്റശ്രമം

സോഷ്യല്‍മീഡിയയില്‍ സിനിമ റിവ്യൂ പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിക്ക് നേരെ തിയേറ്ററില്‍ കയ്യേറ്റ ശ്രമം. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് സന്തോഷ് വര്‍ക്കിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൈയ്യേറ്റശ്രമം. കൊച്ചി വനിത-വിനീത തിയേറ്ററില്‍ വെച്ചാണ് സംഭവം. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ പ്രദര്‍ശനത്തിനിടെയാണ് സന്തോഷ് വക്കിയെ ആക്രമിക്കാന്‍ ശ്രമം നടന്നത്.

also read: ട്രെയിനിന് തീവെച്ചത് ബംഗാൾ സ്വദേശിയായ ഭിക്ഷാടകൻ; പണം ലഭിക്കാത്തതിന്റെ മാനസിക സംഘർഷത്തിൽ ചെയ്തതെന്ന് ഐജി

സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി. വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’.

also read: ‘മുസ്ലിം സ്ത്രീകള്‍ കുഞ്ഞുങ്ങളെ നിര്‍മ്മിക്കുന്ന ഫാക്ടറി’, സോഷ്യല്‍മീഡിയയില്‍ ആക്ഷേപകരമായ പോസ്റ്റിട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍, അറസ്റ്റില്‍

നേരത്തെ മോഹന്‍ലാലിന്‌റെ ‘ആറാട്ട്’ സിനിമയുടെ റിവ്യൂ പറഞ്ഞാണ് സന്തോഷ് വര്‍ക്കി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായത്. ഇതോടെ ‘ആറാട്ടണ്ണന്‍’ എന്ന പേരും ഇയാള്‍ക്ക് ലഭിച്ചിരുന്നു.

Exit mobile version