ഡ്രഗ്‌സൊക്കെ കണ്ടുപിടിച്ചിട്ട് എത്രകാലമായി; സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്; ആണോടോ? ചോദ്യത്തോട് പൊട്ടിത്തെറിച്ച് ഷൈൻ ടോം ചാക്കോ

സിനിമാ നിർമാതാക്കളടക്കം ഉയർത്തിയ മലയാള സിനിമാ മേഖലയിലെ മയക്കുമരുന്നുപയോഗം എന്ന വിഷയം ചർച്ചയാകുന്നതിനിടെ രൂക്ഷമായ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. പുതിയ ചിത്രമായ ലൈവിന്റെ പ്രിവ്യു ഷോയ്ക്ക് എത്തിയപ്പോഴാണ് ചോദ്യങ്ങൾ ചോദിച്ചവരോട് ഷൈൻ പൊട്ടിത്തെറിച്ചത്.

‘ഈ ഡ്രഗ്സൊക്കെ എത്രകാലമായി കണ്ടുപിടിച്ചിട്ട്. ലോകത്തിന്റെ ആദ്യം മുതലുള്ള ഈ സാധനം കൊണ്ടുവന്നത് ചെറുപ്പക്കാർ ആണോ. ആണോ? ആണോടാ.. സിനിമാക്കാർ ആണോ ഇതൊക്കെ കൊണ്ടുവന്നത്. അങ്ങനെ പറയുന്ന ആൾക്കാരോട് നിങ്ങൾ ചോദിക്കണം. എന്റെ മക്കളുടെ കയ്യിൽ എങ്ങനെ മയക്കുമരുന്ന് കിട്ടുന്നു എന്ന് മാതാപിതാക്കൾ ചോദിക്കണം’- എന്ന് ഷൈൻ രൂക്ഷമായി ചോദിക്കുകയായിരുന്നു.

പ്രിയവാര്യർ സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങൾക്ക് മുന്നിൽ വെച്ചാണ് ഷൈൻ പൊട്ടിത്തെറിച്ചത്. ഇവർ താരത്തിന് പിന്തുണ നൽകി ചിരിക്കുന്നതും പുറത്തെത്തിയ വീഡിയോകളിലുണ്ട്.

ALSO READ- പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസിൽ പ്രതി; വകുപ്പുതല നടപടികൾ അഞ്ചു തവണ; ഇനി സിഐ ജയസിനിൽ സർവീസിലുണ്ടാവില്ല; പിരിച്ചുവിട്ടേക്കും

നേരത്തെ സിനിമാ നിർമാതാക്കളുടെ യോഗത്തിലാണ് സിനിമാ ലോകത്തെ യുവതാരങ്ങൾ മയക്കുമരുന്നിന് അടിമകളാണെന്ന പരാമർശം വന്നത്. പിന്നാലെ, ഈ വിഷയത്തിൽ വലിയ ചർച്ച സോഷ്യൽമീഡിയയിലടക്കം നടന്നിരുന്നു.

Exit mobile version