ഷിംല: നിയന്ത്രണം വിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ടെലിവിഷന്‍ താരം വൈഭവി ഉപാധ്യക്ക് ദാരുണാന്ത്യം. മുപ്പത്തിനാല് വയസ്സായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.
നിര്‍മാതാവും നടനുമായ ജെ.ഡി മജീതിയയാണ് നടിയുടെ വിയോഗ വാര്‍ത്ത ആരാധകരെ അറിയിച്ചത്.ഹിമാചല്‍ പ്രദേശില്വെച്ചാണ് അപകടമുണ്ടായത്. നടിയും പ്രതിശ്രുത വരന് ജയ് സുരേഷ് ഗാന്ധിയും സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
ജയ് പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം നടിയുടെ ഭൗതിക ശരീരം സംസ്കാരത്തിനായി ബന്ധുക്കള്‍ക്ക് വിട്ടുനില്‍കും. സാരാഭായ് വേഴ്സസ് സാരാഭായി എന്ന സിറ്റ്കോം ഷോയിലൂടെയാണ് വൈഭവി ശ്രദ്ധിക്കപ്പെടുന്നത്.
also read: ചക്കക്കൊമ്പനെ കാറിടിച്ചു, പരിക്കേറ്റ് കുട്ടിയുള്‍പ്പെടെ നാല് പേര് ആശുപത്രിയില്‍
സിഐഡി, അദാലത് എന്നീ സിറ്റ്കോം ഷോകളിലും പ്ലീസ് ഫൈന്‍ഡ് അറ്റാച്ച്ഡ് എന്ന വെബ് സീരീസിലും വേഷമിട്ടിട്ടുണ്ട്. ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഛപക് എന്ന സിനിമയില്‍ വൈഭവി അഭിനയിച്ചിട്ടുണ്ട്.
Discussion about this post