നടനും തിരക്കഥാകൃത്തുമായ അശ്വിൻ ജോസ് വിവാഹിതനായി. അടൂർ സ്വദേശിയായ ഫേബ ജോൺസൺ ആണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിൻ ഡിജോ ജോസ് സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ആൻ ഇന്റർനാഷ്നൽ ലോക്കൽ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുൾപ്പെടെ ആറോളം ചിത്രങ്ങളിൽ അശ്വിൻ അഭിനയിച്ചിട്ടുണ്ട്.
‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന പാട്ടിലൂടെയും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു. പ്രണയവിവാഹമാണ് തന്റേതെന്ന് വിവാഹത്തിന് മുൻപ് ൽകിയ അഭിമുഖങ്ങളിൽ അശ്വിൻ വ്യക്തമാക്കിയിരുന്നു.
”ഈ മാസം 17ന് എന്റെ കല്യാണമാണ്. 11 വർഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹം. ആദ്യം സിനിമയെപ്പറ്റി അധികമൊന്നും അറിയാത്ത ഒരാൾ ആയിരുന്നു അവൾ. എന്നാൽ ഇക്കാലത്തിനിടയിൽ കുറെയധികം സിനിമകൾ അവൾ കാണുകയും, കഥകൾ എഴുതുമ്പോൾ എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്യുകയും ചെയ്യുന്നു.”- എന്നാണ് ഫേബയെ കുറിച്ച് അശ്വിൻ അന്ന് പറഞ്ഞത്.
ഈ അടുത്ത് റിലീസ് ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചതും അശ്വിൻ ആയിരുന്നു. അശ്വിൻ ജോസ് നായകനായി അഭിനയിച്ച കളർപടം എന്ന ഷോർട്ട് ഫിലിമാണ് താരത്തിന് പ്രേക്ഷക പ്രീതി സമ്മാനിച്ചത്.
Discussion about this post