‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം, പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിക്കണമെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍

വിവാദങ്ങള്‍ക്കിടെ ദി കേരള സ്‌റ്റോറി എന്ന ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ്. ഇപ്പോഴിതാ ‘ദി കേരള സ്റ്റോറി’ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍.

പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും അതിനായി ലോകം മുഴുവന്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. ഈ ഒരു സിനിമ കാരണം നൂറ് കോടി ജനങ്ങളെ ബോധവത്കരിക്കാന്‍ കഴിഞ്ഞെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

also read: ദുബായിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ വെച്ച് എയർഹോസ്റ്റസിനെ ലൈംഗികമായി ഉപദ്രവിച്ചു; ലാൻഡിംഗിന് പിന്നാലെ ഇന്ത്യക്കാരൻ അറസ്റ്റിൽ

‘രാജ്യം മുഴുവന്‍ കേരള സ്റ്റോറിയുടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തണം. കേന്ദ്രസര്‍ക്കാര്‍ ഇതിനായി നികുതിയില്‍ ഇളവ് വരുത്തണം. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ലോകം മുഴുവന്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കണം. കൂടാതെ സിനിമ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം’, സുദീപ്‌തോ സെന്‍ പറഞ്ഞു.

also read: ട്രെയിനിലെ ആക്രമണം സ്ത്രീകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്; കുത്തിയത് കുപ്പികൊണ്ടെന്ന് പരിക്കേറ്റ ദേവദാസ്; പ്രതി സിയാദ് സ്ഥിരം കുറ്റവാളി

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായകന്‍ സു?ദീപ്‌തോ സെനും നടി ആദാ ശര്‍മയും വാഹനാപകടത്തില്‍പ്പെട്ടിരുന്നു. മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായത്.

Exit mobile version