മുംബൈ: അടുത്തിടെ തിയ്യേറ്ററുകളിലെത്തിയ വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ സംവിധായകനും നടിയും വാഹനാപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. സംവിധായകന്‍ സുദീപ്‌തോ സെന്‍, നടി ആദാ ശര്‍മ എന്നിവരണ് അപകടത്തില്‍പ്പെട്ടത്.
മുംബൈയില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിംനഗറില്‍ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
I'm fine guys . Getting a lot of messages because of the news circulating about our accident. The whole team ,all of us are fine, nothing serious , nothing major but thank you for the concern ❤️❤️
— Adah Sharma (@adah_sharma) May 14, 2023
അപകടത്തെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. ഇന്ന് കരിംനഗറില്‍ യുവജനസംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഞങ്ങളുടെ സിനിമയെക്കുറിച്ച് സംസാരിക്കാനായിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് സുദീപ്‌തോ സെന്‍ ട്വീറ്റ് ചെയ്തു.
കരിംനഗറിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ മാപ്പ്. ഞങ്ങളുടെ പെണ്‍മക്കളെ രക്ഷിക്കാനാണ് ഞങ്ങള്‍ സിനിമ ചെയ്തതെന്നും സുദീപ്‌തോ സെന്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.