സെലിബ്രിറ്റികളുടെ സുരക്ഷ എപ്പോഴും വലിയ ചർച്ചകൾക്ക് കാരണമാകാറുണ്ട്. ആരാധകരുടെ തള്ളിക്കയറ്റത്തെ തടയാൻ മാത്രമല്ല പലപ്പോഴും ബോഡി ഗാർഡുകളെ താരങ്ങൾ നിയമിക്കുന്നത്. വധ ഭീക്ഷണി പോലും ഉയരുന്ന ഒരു കാലത്ത് സ്വന്തം ജീവരക്ഷയ്ക്ക് കൂടിയാണ്. ഈയടുത്ത് ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വദശിക്ഷ ഉയർന്നതോടെ താരത്തിന്റെ ബോഡി ഗാർഡുകളുടെയും സുരക്ഷാ സജ്ജീകരണങ്ങളുടെയും എണ്ണം വർധിച്ചിരുന്നു.
അതുകൊണ്ടുതന്നെ എല്ലാ സെലിബ്രിറ്റികൾക്കും ഏറ്റവും പ്രാധാന്യമുള്ളതാണ് ബോഡി ഗാർഡുകൾ. സെലിബ്രിറ്റികളുടെ സുരക്ഷ ഉറപ്പാക്കുന്നതും സംരക്ഷിക്കുന്നതും അവരുടെ ബോഡി ഗാർഡുകളാണ്.
അതുകൊണ്ടുതന്നെ ബോഡി ഗാർഡുകളുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. ഇത്തരത്തിൽ ബോഡി ഗാർഡിനെ ഏറ്റവും അടുത്ത സുഹൃത്തായി കാണുന്ന താരങ്ങളിലൊരാളാണ് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ.
കഴിഞ്ഞദിവസം തന്റെ ബോഡി ഗാർഡിന്റെ വിവാഹത്തിനെത്തുകയും വിവാഹം ഒരു ആഘോഷമാക്കി മാറ്റുകയുമായിരുന്നു കാർത്തിക്. ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
കാർത്തിക് ആര്യന്റെ ബോഡി ഗാർഡായ സച്ചിനും വധു സുരേഖയ്ക്കും ആശംസകൾ നേരുന്നു എന്ന് അദ്ദേഹം ചിത്രങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വരന്റെ കഴുത്തിൽ കൈവെച്ച് തമാശരൂപത്തിൽ പോസ് ചെയ്ത ഒരു ചിത്രവും വരനും വധുവിനും ഒപ്പമുള്ള ഒരു സെൽഫി ചിത്രവുമാണ് കാർത്തിക് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ചിത്രം സോഷ്യൽമീഡിയയും ഏറ്റെടുത്തിരിക്കുകയാണ്. കാർത്തികിന്റെ ലാളിത്യത്തെ വാഴ്ത്തുന്നവരും ഏറെയാണ്. സുഹൃത്തുക്കളെ പോലെയാണ് അദ്ദേഹം ജീവനക്കാരോട് പെരുമാറുന്നതെന്നും നിരവധിപേർ കമന്റ് ചെയ്തിരിക്കുന്നത്.
Discussion about this post