അടുത്ത മെയ് ദിനത്തിന് മുന്‍പ് മലയാള സിനിമ മേഖലയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. ഫെഫ്ക ക്യാമറ അസിസ്റ്റന്‍സ് ആന്‍ഡ് ടെക്നീഷ്യന്‍സ് യൂണിയന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വനിതകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വാഹനങ്ങളും ഔട്ട്ഡോര്‍ യൂണിറ്റുകളുമുണ്ടാകും.സമസ്ത മേഖലയിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള സമഗ്രമായ ഒരു പദ്ധതി നടപ്പിലാക്കും. അടുത്ത മെയ് ദിനത്തിന് മുന്‍പ് ഇതെല്ലാം നടക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഫെഫ്ക വനിതകള്‍ക്ക് മെമ്പര്‍ഷിപ്പുകള്‍ നല്‍കും. കൂടാതെ ഒരു ക്യംപെയ്ന് നടത്തി അവരെ പരിശീലിപ്പിച്ചുകൊണ്ട് അവര്‍ക്കിതുവരെ പരിചിതമല്ലാത്ത തൊഴില്‍ മേഖല തങ്ങള്‍ തുറന്നിടുകയാണെന്നും സംവിധായകന് പറഞ്ഞു.
also read: മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴി കാറപകടം, ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ഫെഫ്കയുടെ സ്ത്രീവാദ നിലപാട് ക്യാരവാനിലെ എസിയിലിരുന്നുകൊണ്ട് വരേണ്യവാദം പറച്ചിലല്ല എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ഏറ്റവും താഴെത്തട്ടില്‍ അടിസ്ഥാന വര്‍ഗത്തില്‍ സ്ത്രീ പ്രാധിനിധ്യം ഒഴിവാക്കിക്കൊണ്ട് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അല്ലാതെ വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post