സ്ത്രീ ശരീരം അമൂല്യം, മൂടി വയ്ക്കുന്നതാണ് നല്ലത്, പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്ന രീതി ശരിയല്ലെന്ന് സല്‍മാന്‍ ഖാന്‍

ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദങ്ങളിലേക്ക് എത്തിയിട്ടുണ്ട്. നടി പലിക് തിവാരിയോട് ഷൂട്ടിങ് സെറ്റുകളില്‍ കഴുത്തിറക്കം കൂടിയ വസ്ത്രം ധരിക്കരുതെന്ന് സല്‍മാഖാന്‍ പറഞ്ഞത് വലിയ വിവാദങ്ങളിലേക്ക് എത്തിയിരുന്നു.

ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. സ്ത്രീ ശരീരം അമൂല്യം ആണ്. അതുകൊണ്ടുതന്നെ തനിക്ക് തോന്നുന്നത് അത് മൂടി വയ്ക്കുന്നതാണ് നല്ലതെന്നാണെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ആപ് കി അദാലത്ത് ഷോയില്‍ രജത് ശര്‍മയോട് സംസാരിക്കവേയാണ് സല്‍മാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

also read: മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങും വഴി കാറപകടം, ഹോമിയോ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

‘മാന്യമായ ഒരു സിനിമ ചെയ്യുമ്പോള്‍ എല്ലാവരും അത് കുടുംബത്തോടൊപ്പം കാണും. സ്ത്രീ ശരീരം അമൂല്യം ആണ്. അത് മൂടി വയ്ക്കുന്നതാണ് നല്ലത്, എനിക്ക് അത് നന്നായി തോന്നുന്നു. പ്രശ്‌നം സ്ത്രീകളുടേതല്ല, പുരുഷന്മാരുടേതാണ്. പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്ന രീതി, നിങ്ങളുടെ സഹോദരി, നിങ്ങളുടെ ഭാര്യ, നിങ്ങളുടെ അമ്മ. എനിക്കത് ഇഷ്ടമല്ല’, എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

also read: 21 വര്‍ഷം മുമ്പത്തെ ഇരട്ടക്കുട്ടികളുടെ ചോറൂണ്: ഫോട്ടോയിലുള്ളവരെ കണ്ടെത്താമോ പോസ്റ്റ്; ഒറ്റരാത്രി കൊണ്ട് സന്തോഷം നിറച്ച ചിത്രം

സല്‍മാന്‍ ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയത് കിസീ കാ ഭായ് കിസീ കി ജാന്‍ എന്ന ചിത്രമാണ്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ സല്‍മാന്‍ ഖാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version