യുവതാരങ്ങളായ ശ്രീനാഥ് ഭാസിയുമായും ഷെയ്ൻ നിഗവുമായും സഹകരിക്കേണ്ടെന്ന നിലപാട് സ്വാകരിച്ച സിനിമാസംഘടനകളെ പിന്തുണച്ച് സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ഷെയ്ൻ നിഗത്തിനും പിതാവും നടനുമായ അബിക്കുമെതിരെ രൂക്ഷമായ വിമർശനം നടത്തുകയാണ് ശാന്തിവിള ദിനേശ് ഇപ്പോൾ. ഒരു സ്വകാര്യ യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് സംവിധായകൻ വിമർശനം ഉന്നയിച്ചത്.
‘ഷെയിന്റെ തന്ത വലിയ കുഴപ്പക്കാരൻ ആയിരുന്നു. അതുകൊണ്ടാണ് ദിലീപ് ഉൾപ്പെടെയുള്ള മിമിക്രി താരങ്ങൾ സിനിമയിൽ വലിയ നിലയിൽ എത്തിയിട്ടും ഇവൻ മാത്രം രക്ഷപ്പെടാതെ പോയത്. അമിതാഭ് ബച്ചൻ ആണെന്ന നിലയിലാണ് ഷൂട്ടിങ് ലൊക്കേഷനിൽ നടന്നിരുന്നത്. അങ്ങനെ നടക്കുമ്പോൾ ആരും ഇവനുമായി സഹകരിക്കില്ല.’- എന്നാണ് ശാന്തിവിള അധിക്ഷേപിക്കുന്നത്.
മുസ്ലിം സമുദായത്തിൽ നിന്നും എത്രയോ ആളുകൾ മിമിക്രി രംഗത്തുണ്ടായിരുന്നു. ഒരാളും അഭിയുമായി സഹകരിക്കാത്തത് എന്ത് കൊണ്ടായിരിക്കും? അവന്റെ കയ്യിലിരിപ്പ് മോശമായത് കൊണ്ട് തന്നെയെന്നും ഒരുപാട് സൂപ്പർ താരങ്ങളെ വെച്ച് സിനിമയെടുത്ത നിർമ്മാതാവാണ് മഹാ സുബൈർ. അദ്ദേഹത്തിന് പോലും അബിയുടെ കാല് പിടിക്കേണ്ടി വന്നിരുന്നെന്നുമാണ് ശാന്തിവിള ആരോപിക്കുന്നത്.
അബിയ്ക്ക് പരസ്യമായി പിന്തുണ നൽകിയിട്ടുള്ള വ്യക്തിയാണ് മഹാ സുബൈർ. അവസാനം അബിയെ ഫോണിൽ വിളിച്ച് കെഞ്ചി പറഞ്ഞിട്ടുണ്ട് സിനിമയുടെ ക്ളൈമാക്സ് തീർത്തു തരാൻ പറഞ്ഞിട്ട്. ആ സമയത്ത്, പറ്റില്ല രാത്രി പന്ത്രണ്ട് മണിക്ക് വെക്ക് എന്നൊക്കെ ആയിരുന്നു അബി അദ്ദേഹത്തോട് പറഞ്ഞതെന്നും ശാന്തിവിള പറയുന്നു.
കൂടാതെ, അബിയുടെ മകൻ ഷെയ്നിന് നേരെയും ശാന്തിവിള വിമർശനം ഉന്നയിക്കുന്നുണ്ട്. ഷെയ്ന്റെ യഥാർത്ഥ കഥകൾ അറിഞ്ഞവർ ആരും ഷെയ്നിന് ഒരിക്കലും സിനിമ നൽകില്ല. ഒരു ഹോട്ടലിന്റെ എസി സർക്യൂട്ട് മുഴുവൻ ഷെയ്ൻ വലിച്ച് പൊട്ടിച്ചിട്ടുണ്ട്. ഹോട്ടൽ മുറിയിൽ നിന്നും ബഹളം ഉണ്ടാകരുതെന്ന് പറഞ്ഞതിനാണ് അങ്ങനെ ചെയ്തത്. അവന്റെ കഥകൾ പറഞ്ഞു തുടങ്ങിയാൽ പിന്നെ ഈ ജന്മം അവന് സിനിമ കിട്ടില്ല. തന്തയേക്കാൾ മോശമാണ് അവൻ’- എന്നാണ് ശാന്തിവിള പറഞ്ഞത്.
Discussion about this post