കരൾ രോഗത്തെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നടൻ ബാലയുടെ പുതിയ വീഡിയോ പുറത്ത്.തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് നന്ദി അറിയിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അസുഖം ബാധിച്ചപ്പോൾ കൂടെ നിന്നവർക്ക് ബാല നന്ദി പറയുകയാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെ.
താൻ സുഖമായിരിക്കുന്നു എന്നും ബാല അറിയിച്ചു. ജീവിതത്തിൽ ജയിക്കാൻ പറ്റാത്ത ഒരേ ഒരുകാര്യമുണ്ട്. തന്നെ സംബന്ധിച്ച് അത് സ്‌നേഹമാണ്. ഇത്രയും പേര് തന്നെ സ്‌നേഹിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത് തന്റെ ജന്മദിനത്തിലാണെന്നും ബാല പറഞ്ഞു.
‘എന്നെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിനാളുകൾ ഉണ്ടെന്ന് അന്ന് ഞാൻ അറിഞ്ഞു. ആ സ്‌നേഹത്തിന് എല്ലാവർക്കും നന്ദി. സമയം എന്നത് വലിയൊരു ഘടകമാണ്. ഏത് സമയത്തും നമുക്ക് എന്തുവേണമെങ്കിലും സംഭവിക്കാം. അത് കോടീശ്വരനായാലും ഭിക്ഷക്കാരനായാലും. ഒരു നിമിഷം മതി ജീവിതം മാറിമറിഞ്ഞു പോകാൻ. എന്നിരുന്നാലും അതിന് മുകളിൽ ഒന്നുണ്ട്, ദൈവത്തിന്റെ അനുഗ്രഹം.’- ബാല പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ഒരുപാട് കുട്ടികൾ തനിക്ക് വേണ്ടി പ്രാർഥിച്ചു. എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. വൈകാതെ സിനിമയിലേയ്ക്ക് തിരിച്ചെത്തുമെന്നും ബാല അറിയിക്കുകയാണ.് ഇനി നല്ല രീതിയിൽ മുന്നോട്ട് പോകണം. നല്ല പടങ്ങൾ ചെയ്യണം. കുറേ സർപ്രൈസുകളുണ്ട്. അടുത്ത് തന്നെ സിനിമയിൽ കാണാൻ പറ്റും. അടിച്ചുപൊളിക്കാം. നന്മയുടെ പാതയിൽ നമുക്ക് മുന്നോട്ട് പോകാം. ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് ബാല പറയുന്നത്.
Discussion about this post