കൊച്ചി: നടന്‍ മാമുക്കോയയുടെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമായിരിക്കുകയാണ്. ഇപ്പോഴിതാ സഹപ്രവര്‍ത്തകനും പ്രിയ സുഹൃത്തുകൂടിയായ മാമുക്കോയയുടെ വിയോഗത്തില്‍ വേദനയോടെ പ്രതികരിക്കുകയാണ് നടന്‍ ജനാര്‍ദ്ധനന്‍.
അതിയായ ദുഃഖമുണ്ടെന്നും വ്യത്യസ്തനായ വ്യക്തിയായിരുന്നു മാമുക്കോയ എന്നും സ്നേഹസമ്പന്നനായിരുന്നുവെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. മാമുക്കോയ എതിരാളികള്‍ ഇല്ലാത്ത വ്യക്തിയായിരുന്നുവെന്നും ജനാര്‍ദ്ദനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ഒരുപാട് കാലത്തെ ബന്ധം അദ്ദേഹവുമായുണ്ട്. നാടക കാലം മുതലുള്ള ബന്ധമാണ്. കോഴിക്കോട് പോകുമ്പോഴെല്ലാം അവിടെയുണ്ടെങ്കില്‍ ഒരു തവണ പോലും മമ്മൂക്കോയയെ കാണാതെ തിരിച്ചുപോയിട്ടില്ല. കണ്ട് കഴിഞ്ഞാല്‍ ഉടനെ വിളിച്ച് കൊണ്ടുപോയി വലിയ സല്‍ക്കാരമാണ്. വളരെ സ്നേഹമുള്ള മനുഷ്യനാണ്.” ജനാര്‍ദ്ദനന്‍ കൂട്ടിച്ചേര്‍ത്തു.
”ഈ വര്‍ഷം കേള്‍ക്കുന്നത് മുഴുവന്‍ മോശമായ വാര്‍ത്തകളാണ്. കൂടെയുണ്ടായിരുന്നവരെ ഓരോരുത്തരെയായി നഷ്ടപ്പെടുകയാണ്. ഒരുപാട് ഒരുപാട് ദുഃഖമുണ്ട്. അദ്ദേഹത്തിന് നല്ല നിലയില്‍ ജീവിക്കാന്‍ സാധിച്ചു. മക്കളെ നല്ല രീതിയില്‍ വളര്‍ത്തി. അങ്ങനെ സംതൃപ്തിയുമായാണ് അദ്ദേഹം പോയത്. അതോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’, എന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.
Discussion about this post