ബോളിവുഡ് സിനിമാ ലോകത്തെ കിംഗ് ഖാനാണ് ഷാറൂഖ്. ലോകമെമ്പാടും ആരാധകരുള്ള താരം ഇന്നും ബോളിവുഡിന് ഹിറ്റുകൾ സമ്മാനിക്കുകയാണ്. താരത്തിന്റെ ഭാര്യ ഗൗരി ഖാനും സിനിമാ ലോകത്തില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഇരുവരും വിവാഹിതരായി 32 വർം പിന്നിട്ടിരിക്കുകയും. ഈ താരദമ്പതികളെ ബോളിവുഡിലെ മാതൃകാ ദമ്പതികളായാണ് കണക്കാക്കുന്നത്.
ഇപ്പോഴിതാ ദീർഘകാലത്തെ പ്രണയത്തിന് ശേഷം 1991ൽ വിവാഹം ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് ഗൗരി ഖാൻ. മതവും സിനിമാ മോഹവും എല്ലാം തങ്ങളുടെ വിവാഹത്തിന് തടസമായെന്നാണ് ഗൗരി പറയുന്നത്.
ഷാറൂഖ് ഖാനുമായുള്ള വിവാഹത്തിന് ഗൗരിയുടെ കുടുംബാംഗങ്ങൾക്ക് ആദ്യം താൽപര്യമില്ലായിരുന്നു. മതം മാത്രമല്ല, വിവാഹ സമയത്ത് ഗൗരിക്ക് വെറും 21 വയസായിരുന്നു പ്രായം. ഇതും വീട്ടുകാരുടെ എതിർപ്പിന് കാരണമായിരുന്നു. അന്ന് ഷാറൂഖിന് 26 ആയിരുന്നു പ്രായം.
‘വ്യത്യസ്ത മതം, സിനിമ സ്വപ്നം, രണ്ട് പേരും ചെറുപ്പം ഇതെല്ലാം വിവാഹത്തിന് വലിയ തടസങ്ങളായിരുന്നു. മാതാപിതാക്കളുടെ മുന്നിൽ അഭിനവ് എന്ന പേരിലാണ് ഷാറൂഖിനെ ആദ്യം പരിചയപ്പെടുത്തിയത്.’- എന്ന് ഗൗരി ഖാൻ പറയുന്നു.
ഷാറൂഖ് ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു അത്. പക്ഷേ അത് വെറും അപക്വമായ തീരുമാനമായിരുന്നെന്നും ഗൗരി ഏറ്റവും പുതിയ അഭിമുഖത്തിൽ പറഞ്ഞു.