ഹൈദരാബാദ്: നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷന്‍ അംഗവുമായ ഖുഷ്ബു സുന്ദര്‍ ആശുപത്രിയില്‍. പനിയും ശരീരവേദനയും തളര്‍ച്ചയും ബാധിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
also read: ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പിക്കാന്‍ വൈകി, മദ്യലഹരിയില്‍ അച്ഛനെ മര്‍ദിച്ച് കൊന്ന് മകന്‍, നടുക്കം
ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് ഖുശ്ബൂ ചികിത്സയില്‍ കഴിയുന്നത്. ഖുഷ്ബു തന്നെയാണ് താന്‍ അസുഖം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
Like I was saying, the flu is bad. It has taken its toll on me. Admitted for very high fever, killing body ache and weakness. Fortunately, in good hands at @Apollohyderabad
Pls do not ignore signs when your body says slow down. On the road to recovery, but long way to go. pic.twitter.com/FtwnS74pko— KhushbuSundar (@khushsundar) April 7, 2023
കടുത്ത പനിയും ശരീര വേദനയും ക്ഷീണവും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ഖുഷ്ബു ട്വീറ്റ് ചെയ്തത്. നമ്മുടെ ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും ഖുശ്ബൂ ട്വീറ്റ് ചെയ്തു. ഇപ്പോള്‍ സുഖം പ്രാപിച്ച് വരികയാണെന്നും അറിയിച്ചു.