ബിജെപിയില്‍ പ്രവേശിച്ച തെന്നിന്ത്യന്‍ നടന്‍ കിച്ച സുദീപിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തിലൂടെ സുദീപ് തന്റെ തനിനിറം വ്യക്തമാക്കുകയാണെന്നും ജനങ്ങളുടെ ശബദ്മായി മാറുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.
ടിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. ഇനി ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറായിക്കോളു എന്ന മുന്നറിയിപ്പും പ്രകാശ് രാജ് ട്വീറ്റിലൂടെ നല്‍കി. ‘പ്രിയപ്പെട്ട സുദീപ്. ഒരു കലാകാരന്‍ എന്ന നിലയില്‍ താങ്കള്‍ എല്ലാവരുടേയും ഹൃദയം കവര്‍ന്നയാളാണ്. നിങ്ങള്‍ ജനങ്ങളുടെ ശബദ്മായി മാറുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്.” എന്ന് പ്രകാശ് രാജ് പറഞ്ഞു.
Dear Sudeep.. as an artist loved by everyone one.. I had expected you to be a voice of the people. But you have chosen to colour yourself with a political party .. WELL .. Get ready to answer ..every question a citizen will ask YOU and YOUR party .@KicchaSudeep #justasking
— Prakash Raj (@prakashraaj) April 6, 2023
” എന്നാല്‍ തിരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടി നിങ്ങളുടെ തനിനിറം വ്യക്തമാക്കിയിരിക്കുകയാണ്. അങ്ങനെയാകട്ടെ! ഓരോ പൗരനും നിങ്ങളോടും നിങ്ങളുടെ പാര്‍ട്ടിയോടും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ തയ്യാറായിക്കോളൂ,’ എന്നിങ്ങനെയായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.
കിച്ച സുദീപ് ഏപ്രില്‍ അഞ്ചിനാണ് ബിജെപിയില്‍ അംഗത്വമെടുത്തത്. സുദീപിനൊപ്പം നടന്‍ ദര്‍ശന്‍ തുഗുദീപയും അംഗത്വമെടുത്തിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ഇരുവരും ബിജെപിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്.