മോഹൻലാലിന്റെ കാപട്യത്തെ കുറിച്ച് തുറന്നെഴുതും; നല്ല ബന്ധത്തിലല്ല; ചെറുപ്പത്തിൽ എബിവിപിക്കാരനായിരുന്നു; സന്ദേശം തന്റെ ജീവിതം: ശ്രീനിവാസൻ

നടൻ ശ്രീനിവാസന്റെ തുറന്നുപറച്ചിലുകൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. തന്റെ മുൻകാലത്തെ രാഷ്ട്രീയത്തെ കുറിച്ചും സിനിമയിലെ സഹതാരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും ശ്രീനിവാസൻ പറയുന്നുണ്ട്. താൻ ചെറുപ്പത്തിൽ എബിവിപിക്കാരൻ ആയിരുന്നു എന്നാണ് ശ്രീനിയുടെ വെളിപ്പെടുത്തൽ.

സന്ദേശം സിനിമയിൽ വീടിനകത്ത് നടന്നതായി കാണിക്കുന്ന സംഭവങ്ങളിൽ മിക്കതും തന്റെ ജീവിതത്തിൽ തന്നെ സംഭവിച്ചതാണ്. അത് തന്റെ ജീവിതം തന്നെയായിരുന്നു. തന്റെ സഹോദരൻ കമ്മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു എന്നും അന്ന് താൻ എബിവിപിക്കാരനായിരുന്നു എന്നുമാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.

കൂടാതെ ഹിറ്റ് കോംബോ ആയി കണക്കാക്കുന്ന സഹതാരം മോഹൻലാലുമായി മെച്ചപ്പെട്ട ബന്ധമല്ലെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി. തനിക്ക് അദ്ദേഹവുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അ്രദ്ദേഹത്തിന്റെ കാപട്യത്തെക്കുറിച്ച് പല തവണ തുറന്നു പറഞ്ഞിട്ടുണ്ടെന്നും മരിക്കുന്നതിന് മുമ്പ് അതെല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ വെളിപ്പെടുത്തി.

ALSO READ- ‘നീലവെളിച്ച’ത്തിൽ പാട്ടുകൾ ഉപയോഗിച്ചത് നിയമപരമായി സ്വന്തമാക്കിയിട്ട് തന്നെ; പരാതിപ്പെട്ട എംഎസ് ബാബുരാജിന്റെ ബന്ധുക്കളോട് ആഷിക് അബു

ഒരു ചാനൽ പരിപാടിക്ക് എത്തിയപ്പോൾ മോഹൻലാൽ തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചത് മോഹൻലാൽ കംപ്ലീറ്റ് ആക്ടർ ആയതുകൊണ്ടാണ് എന്നായിരുന്നു ശ്രീനിവാസന്റെ പരിഹാസം. ഡോ സരോജ് കുമാർ എന്ന സിനിമ ഒരു തരത്തിൽ മോഹൻലാലിന്റെ സ്പൂഫ് ആയത് കൊണ്ടുതന്നെ അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് അല്ലെങ്കിലും ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ല എന്നാണ് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞത്. മമ്മൂട്ടിയുമായി നല്ല ബന്ധമാണെന്ന സൂചനയും ശ്രീനിവാസൻ നൽകി.

Exit mobile version