‘കടം വീട്ടാൻ വേണ്ടി 1500 രൂപയ്ക്ക് മക്‌ഡോണാൾഡ്‌സിൽ ക്ലീനിംഗ് ജോലി ചെയ്തിട്ടുണ്ട്’; വെളിപ്പെടുത്തി സ്മൃതി ഇറാനി

ന്യൂഡൽഹി: തനിക്ക് മോഡലിംഗിലും അഭിനയത്തിലും ഒരു കരിയർ ബ്രേക്ക് കിട്ടു്‌നതുവരെ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചിരുന്നതെന്ന് വെളിപ്പെടുത്തി ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. ലോകപ്രശസ്ത റീടെയിൽ ഭക്ഷ്യശൃഖലയായ മക്‌ഡോണാൾഡിൽ പ്രതിമാസം 1500 രൂപക്ക് ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്തിട്ടുണ്ടെന്ന് സ്മൃതി ഇറാനി വെളിപ്പെടുത്തി.

സ്മൃതിയുടെ നീൽ മിശ്രയുമായുള്ള അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. തനിക്ക് അന്ന് മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ കിട്ടിയിരുന്നു. പക്ഷേ മത്സരത്തിൽ പങ്കെടുക്കുന്നതിന് ഒരു ലക്ഷം രൂപ ആവശ്യമായി വന്നു. പിതാവ് ഒരു ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചെങ്കിലും പലിശയടക്കം തിരികെ നൽകണമെന്നായിരുന്നു വ്യവസ്ഥ വെച്ചത്. ഇല്ലെങ്കിൽ താൻ നിശ്ചയിക്കുന്ന വിവാഹത്തിന് സമ്മതിക്കണമെന്നായിരുന്നു പിതാവിന്റെ വ്യവസ്ഥ.

ഇതോടെ മത്സരം കഴിഞ്ഞപ്പോൾ ലഭിച്ച സമ്മാനങ്ങൾ വിറ്റ് 60,000 രൂപ തിരികെ നൽകി. ബാക്കി തുക കൊടുക്കുന്നതിനായി ചില ജോലികൾ നോക്കിയെങ്കിലും വരുമാനം അധികം ലഭിച്ചില്ല. പരസ്യങ്ങൾ ചെയ്‌തെങ്കിലും ആവശ്യത്തിന് വരുമാനം ലഭിച്ചില്ല.

ALSO READ- ‘ഞെട്ടലോടെയാണ് ഞാനും കണ്ടത്’; ഫ്രഞ്ച് സിനിമയുടെ കോപ്പിയാണ് ‘ജയ ജയ ജയ ജയ ഹേ’ എന്ന ആരോപണത്തോട് സംവിധായകൻ

പിന്നീട്, ഒടുവിൽ മക്‌ഡോണാൾഡ്‌സിൽ ജോലിക്ക് അപേക്ഷിക്കുകയായിരുന്നു. അവിടെ ക്ലീനിങ് ജോലി മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു മാസം 1500 രൂപയായിരുന്നു ശമ്പളം. ആഴ്ചയിൽ ആറ് ദിവസവും ജോലിയുണ്ടാകും. ഒരു ദിവസമായിരുന്നു അവധി.


ആ ദിനത്തിൽ ഓഡിഷനുകൾക്ക് പോകുമായിരുന്നു. ഒടുവിൽ തനിക്ക് സ്റ്റാർ പ്ലസ് ചാനലിലെ സീരിയലിൽ തുളസി എന്ന കഥാപാത്രം ലഭിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു.

Exit mobile version