കൊച്ചി: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍. കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അത്യാഹിത വിഭാഗത്തില്‍ എക്‌മോ (എക്‌സ്ട്രകോര്‍പോറിയല്‍ മെംബ്രേന്‍ ഓക്‌സിജനേഷന്‍) സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ ഇന്നസെന്റിന്റെ ആരോഗ്യനില സംബന്ധിച്ച് രണ്ട് മെഡിക്കല്‍ ബുള്ളറ്റിന്‍ ആണ് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയത്.
also read: സ്‌കൂട്ടറില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ മോഷ്ടിച്ചു: സിസിടിവിയില്‍ കുടുങ്ങി കുപ്രസിദ്ധ മോഷ്ടാവ്
രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെന്റിന്റെ ആരോഗ്യനില.
also read: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി, രാജ്യ വ്യാപകമായി ഇന്ന് കോണ്‍ഗ്രസിന്റെ സത്യഗ്രഹ സമരം
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യസ്ഥിതി മോശമായി.