എഎല്‍ വിജയ് ഒരുക്കിയ ‘മദിരാശി പട്ടണം’ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് എമി ജാക്സണ്. താരം വിവാഹിതയാകാന്‍ പോവുന്നു എന്നതാണ് പുതിയ വാര്‍ത്ത. ബ്രിട്ടീഷുകാരനായ ശത കോടീശ്വരന് ജോര്‍ജ് പനയോറ്റുവിനെയാണ് എമി ജീവിതപങ്കാളിയാക്കുന്നത്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിലൂടെയാണ് താരം ജീവിതത്തിലെ പുതിയ തുടക്കത്തിന്റെ വിവരം പുറത്തുവിട്ടത്.
2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എമി ജാക്സണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിംഗ് രംഗത്തേക്ക് കടന്ന എമി തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ശങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മദിരാശി പട്ടണം, ഐ, തങ്ക മകന്,തെറി എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
Discussion about this post