ഒരുകാലത്ത് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നിരുന്ന പാട്ടായിരുന്നു ‘കച്ചാ ബദം’. ബംഗാളിലെ വഴിയോരങ്ങളില്‍ നിലക്കടല വില്‍പ്പന നടത്തിയിരുന്ന ഭൂപന്‍ ഭട്യാകര്‍ എന്നയാളായിരുന്നു ഈ പാട്ട് പാടി ഹിറ്റാക്കിയത്. പാട്ട് വൈറലായതോടെ ഇദ്ദേഹവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ഭൂപന്‍ ഭട്യാകര്‍. തന്റെ സ്വന്തം ഗാനമായ കച്ചാ ബദാമിന്റെ ക്രെഡിറ്റ് ആരോ തട്ടിയെടുത്തുവെന്നും പകര്‍പ്പവകാശ പ്രശ്‌നം ഉള്ളതിനാല്‍ തനിക്കു സ്വന്തമായി പാട്ടുകള്‍ പാടാനോ അവ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനോ കഴിയുന്നില്ലെന്നും ഭൂപന്‍ പറയുന്നു.
also read:എറണാകുളം ജില്ലാ കളക്ടറായി എന്‍എസ്‌കെ ഉമേഷ് ഐഎഎസ്: പുതിയ കളക്ടറെ സ്വീകരിയ്ക്കാന്‍ എത്താതെ രേണുരാജ്
തന്റെ ദുരവസ്ഥയെക്കുറിച്ച് അടുത്തിടെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഭൂപന്‍ തുറന്നു പറഞ്ഞത്. യൂട്യൂബില്‍ ഒരു ഗാനം അപ്ലോഡ് ചെയ്യുമ്പോള്‍ ‘ബദാം’ എന്ന വാക്ക് പരാമര്‍ശിച്ച് പകര്‍പ്പവകാശ പ്രശ്‌നം നേരിട്ടുവെന്നും പാട്ട് പിന്‍വലിക്കാന്‍ താന്‍ നിര്‍ബന്ധിതനായി എന്നും ഭൂപന്‍ പറയുന്നു.
എഴുത്തും വായനയും അറിയാത്ത തന്റെ ഈണത്തിന്റെ അവകാശം ഒരു സ്ഥാപനം തട്ടിയെടുത്തുവെന്നും സ്ഥാപന ഉടമയും മറ്റുള്ളവരും ചേര്‍ന്നു വഞ്ചിച്ചുവെന്നും ഭൂപന്‍ പറയുന്നു. താന്‍ ബോധപൂര്‍വം എവിടെയും ഒപ്പിട്ടിട്ടില്ലെന്നു ഭൂപന്‍ ആരോപിക്കുന്നു.
അതേസമയം, ഭൂപന് അക്ഷരമറിയാത്തതിനാല്‍ കൈവിരല്‍ മഷിയില്‍ മുക്കിയാണ് ഒപ്പ് രേഖപ്പെടുത്തിയതെന്നു സ്ഥാപന മേധാവികള്‍ പറയുന്നു.