തിരുവനന്തപുരം: മലയാള സിനിമാനടി ഗീത എസ് നായര്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. മിനി സ്ക്രീനിലും ബിഗ്സ്ക്രീനിലും സജീവമായിരുന്നു ഗീത.
‘പകല്‍പ്പൂരം’ എന്ന ചിത്രത്തിലെ ഗീതയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ഗീത.
also read: പിസി തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു
അച്ഛന്: പരേതനായ എ ആര് മേനോന്. അമ്മ: പരേതയായ സാവിത്രി അമ്മ(റിട്ട കനറാ ബാങ്ക്). സഹോദരി: ഗിരിജാ മേനോന്(റിട്ട കനറാ ബാങ്ക്).
മക്കള്‍: വിനയ് കുമാര്‍ (ദുബായ്), വിവേക് (ഡല്‍ഹി). മരുമക്കള്‍: ആര്‍ത്തി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് ശാന്തികവാടത്തില്‍ നടക്കും.
Discussion about this post