മുംബൈ: സിനിമ ഷൂട്ടിങിനിടെ ബോളിവുഡ് നടന് അമിതാഭ് ബച്ചന് പരിക്ക്. തരുണാസ്ഥിക്ക് പൊട്ടലുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്ക് ഭേദമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഹൈദരബാദിലെ സെറ്റില്‍ വച്ച് ‘പ്രോജക്ട് കെ’ യുടെ ചിത്രീകരണത്തിനിടെയാണ് പരിക്ക്. അമിതാഭ് ബച്ചന്റെ വാരിയെല്ലിനാണ് പരിക്കേറ്റത്. പരിക്കേറ്റ അമിതാഭ് മുംബൈയിലെ വസതിയില്‍ വിശ്രമിക്കുകയാണ്.
also read: ബാങ്ക് തട്ടിപ്പിൽ അരലക്ഷം പോയ ശ്വേത താൻ അല്ല; ബാങ്കിംഗ് തട്ടിപ്പിന് ഇരയായിട്ടില്ലെന്ന് ശ്വേത മേനോൻ
നടന് തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. പരിക്കില്‍ നിന്ന് ഭേദമാകാന്‍ ആഴ്ചകള്‍ എടുക്കുമെന്നും നടന് അറിയിച്ചു. പരിക്കേറ്റ അമിതാഭിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
സിടി സ്കാനിംങിന് വിധേയനാക്കി. താരത്തിന് പരിക്കില്‍ നിന്ന് മുക്തമാകാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
Discussion about this post