സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് വിടവാങ്ങി

sheeba shyamaprasad| bignewslive

തിരുവനന്തപുരം: പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയും നര്‍ത്തകിയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതയായിരുന്നു ഷീബ.

ചൊവ്വാഴ്ച രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം. കാന്‍സറിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. പറവൂര്‍ ചേന്ദമംഗലം കൂട്ടുകാട് സ്വദേശിയാണ് കുറവന്‍കോണം വിന്‍സണ്‍ മാന്‍ഷനില്‍ ഷീബ ശ്യാമപ്രസാദ്.

also read: ‘ഭാഗ്യംവരും’: കോഴിഫാമില്‍ കുറുക്കനെ കൂട്ടിലിട്ട് വളര്‍ത്തി, അറസ്റ്റ്

ദൂരദര്‍ശനിലെ ആദ്യകാല അവതാരകയും എസ് ബിഐ ഉദ്യോഗസ്ഥയുമായിരുന്നു. ദൂരദര്‍ശനില്‍ അനൗണ്‍സറായിരിക്കെയാണ് ശ്യാമപ്രസാദിനെ പരിചയപ്പെടുന്നത്.

also read: ഹോളിവുഡ് ചിത്രങ്ങൾ കാണരുത്, കണ്ടാൽ കടുത്ത ശിക്ഷ, മാതാപിതാക്കളും കുട്ടികളും കമ്പിയഴിക്കുള്ളിലാകും; ഉത്തരകൊറിയയുടെ മുന്നറിയിപ്പ്

ദൂരദര്‍ശനില്‍ മയില്‍പ്പീലി, ജീവന്‍ ടിവിയില്‍ വീട്ടുകാര്യം എന്നീ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. മക്കള്‍: പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു, വിദ്യാര്‍ഥിനി ശിവകാമി.

Exit mobile version