മാളികപ്പുറം, മേപ്പടിയാൻ, ട്വൽത് മാൻ, തീർപ്പ്, സാറ്റർഡേ നൈറ്റ്‌സ്, ഒരുത്തീ, മേ ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളിൽ നടൻ സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലാണ് എത്തിയത്. എന്നാൽ, ഈ എല്ലാ ചിത്രങ്ങളിലും സൈജു കുറുപ്പിന്റെ കഥാപാത്രങ്ങളിൽ ഒരു സാമ്യം ഉണ്ട്. അത് കടക്കെണിയിൽപ്പെട്ട് നട്ടം തിരിയുന്ന വ്യക്തിയായിട്ടാണ് എത്തുന്നത്.
ഇജാസ് അഹമ്മദ് എന്ന പ്രേക്ഷകൻ ആണ് സൈബു കുറുപ്പിന്റെ കഥാപാത്ര നിരൂപണം നടത്തി രസകരമായ ട്രോൾ പങ്കുവെച്ചത്. ഈ സിനിമകളുടെയൊക്കെ പോസ്റ്റർ പങ്കുവച്ച് സൈജുവിന് ‘ഡെബ്റ്റ് സ്റ്റാർ’ എന്ന ടൈറ്റിലും നൽകി ‘കൊടുക്കുന്ന കാശിന് കടക്കാരനായി ജീവിക്കുന്ന മനുഷ്യൻ’ എന്നാണ് ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഇജാസിന്റെ ഈ വൈറൽ കുറിപ്പ് സൈജുവിന്റെ ശ്രദ്ധയിൽപ്പെട്ടു.
ജീവിതത്തിൽ ആരോടും കടം വാങ്ങിയിട്ടില്ലെങ്കിലും സിനിമയിലെ കഥാപാത്രങ്ങളെല്ലാം കടക്കാരനായി മാറിയത് ആകസ്മികായാണെന്നായിരുന്നു സൈജു കുറുപ്പ് നൽകിയിരിക്കുന്ന മറുപടി. ”അത് വളരെ നല്ല ഒരു നിരീക്ഷണം ആയിരുന്നു ഇജാസ് അഹമ്മദ്. ജീവിതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല. പക്ഷേ ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇഷ്ടം പോലെ കടം മേടിച്ചു. ഇത്തരത്തിൽ ഒരു കണ്ടെത്തലിന് ഇജാസ് നന്ദി.” സൈജു കുറുപ്പ് പറഞ്ഞു.
Discussion about this post