പൊതുവേദിയിൽ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് എത്തിയതിന്റെ പേരിൽ നടി രശ്മിക മന്ദാനയ്ക്ക് നേരെ വിമർശനം കടുക്കുന്നു. സീ സിനി അവാർഡ്‌സ് 2023ൽ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് താരം സൈബർ ആക്രമണം നേരിടുന്നത്. നടി ഇപ്പോൾ ഉർഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നുമാണ് വിമർശകരുടെ അഭിപ്രായം.
അമ്പലത്തിലെ ഗാനമേളയ്ക്ക് ശേഷം ജീവനും കൊണ്ടോടി വിനീത് ശ്രീനിവാസന്‍; വൈറല്‍ വീഡിയോ കാണാം
അതേസമയം, പാപ്പരാസികൾക്കു മുന്നിലെത്തിയ നടി വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ബോളിവുഡിലും തെന്നിന്ത്യയിലും തിരക്കേറിയ താരമാണ് ഇപ്പോൾ രശ്മി മന്ദാന. സിദ്ധാർഥ് മൽഹോത്ര നായനാകയെത്തിയ മിഷൻ മജ്‌നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.