കോട്ടയം; പ്രമുഖ മലയാള സിനിമാനടനും മിമിക്രി കലാകരാനുമായ കോട്ടയം നസീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി കോട്ടയം നസീറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
അദ്ദേഹത്തെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കി. നിലവില്‍ ഐസിയുവിലാണ് അദ്ദേഹം. എന്നാല്‍ നസീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളായ കോട്ടയം നസീര്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ ഹൃദത്തില്‍ ഇടം നേടിയത്.
Discussion about this post