പുതിയ അതിഥിയെ വരവേറ്റ് ദിലീപ്; അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു

ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നു ദിലീപ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം എന്നാണ് ദിലീപ് പറഞ്ഞിരിക്കുന്നത്.

2016ലായിരുന്നു ദിലീപിന്റയും കാവ്യയുടെയും വിവാഹം. കഴിഞ്ഞ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്തുവിട്ടിരുന്നു.

Exit mobile version