മലയാളത്തിൽ വൻ ഹിറ്റ് തീർത്ത പൃഥ്വിരാജ്-സുരാജ് വെഞ്ഞാറമൂട് ചിത്രം ഡ്രൈവിംഗ് ലൈസൻസിന്റെ ഹിന്ദി പതിപ്പിന് തണുത്ത പ്രതികരണം. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പായ ‘സെൽഫി’യിൽ എത്തിയത്. വെള്ളിയാഴ്ചയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ആദ്യ ദിനത്തിൽ വെറും 2.55 കോടി മാത്രമാണ് ചിത്രത്തിന് നേടാനായതെന്ന് ട്രെയ്ഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു.
#Selfiee at national chains… *Day 1* biz…#PVR: 64 lacs#INOX: 43 lacs#Cinepolis: 23 lacs
⭐️ Total: ₹ 1.30 cr
Nett BOC.
SHOCKINGLY LOW NUMBERS2023 releases… national chains only – *Day 1* biz…
⭐️ #Pathaan: ₹ 27.08 cr
⭐️ #Shehzada: ₹ 2.92 cr
Nett BOC. pic.twitter.com/Gi9W9gaqep— taran adarsh (@taran_adarsh) February 25, 2023
കോവിഡിന് ശേഷം തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാർ ചിത്രങ്ങൾ വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. ബോക്‌സ് ഓഫീസിൽ ഓളം സൃഷ്ടിക്കാൻ ബോളിവുഡിന്റെ പ്രിയതാരം അക്ഷയ് കുമാറിന് സാധിച്ചിട്ടില്ല. സമീപകാലത്ത് ഇറങ്ങിയ ‘ബച്ചൻ പാണ്ഡെ’, ‘സാമ്രാട്ട് പൃഥ്വിരാജ്’, ‘രാമസേതു’, ‘രക്ഷാബന്ധൻ’ എന്നീ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. സച്ചിയുടെ രചനയിൽ ലാൽ ജൂനിയറാണ് ‘ഡ്രൈവിങ് ലൈസൻസ്’ സംവിധാനം ചെയ്തത്.
#Selfiee has a disastrous Day 1… Sends shock waves throughout the industry… One of the lowest starts for a film that has several prominent names attached to it… Fri ₹ 2.55 cr+. #India biz. pic.twitter.com/juk8aCCvZq
— taran adarsh (@taran_adarsh) February 25, 2023
2019-ൽ റിലീസായ ഡ്രൈവിങ് ലൈസൻസ് മികച്ച വിജയം നേടിയിരുന്നു. തുടർന്നാണ് ഹിന്ദിയിലേക്ക് ചിത്രം റീമേക്ക് ചെയ്യാനുള്ള അവകാശം കരൺ ജോഹർ സ്വന്തമാക്കുന്നത്. പൃഥ്വിരാജ് ചെയ്ത സൂപ്പർ സ്റ്റാറിന്റെ കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്. സുരാജ് അവതരിപ്പിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറായി ഇമ്രാൻ ഹാഷ്മിയും എത്തി. വിജയം തീർക്കുമെന്ന് കരുതിയ ചിത്രം പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാതത്തിലാണ് താരവും അണിയറ പ്രവർത്തകരും.
Discussion about this post