കൊച്ചി: പ്രശസ്ത മലയാള സിനിമാ താരം ധര്മ്മജന് ബോള്‍ഗാട്ടിയുടെ മാതാവ് മാധവി കുമാരന് നിര്യാതയായി. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മക്കള്‍- ബാഹുലേയന്, ധര്മജന്. മരുമക്കള്‍ – സുനന്ദ, അനുജ. മൃതദേഹം കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മാനശത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
also read: ‘മരിക്കുന്നു’ വീഡിയോ കോളിലൂടെ ഭാര്യയെ അറിയിച്ച് സനൂപ് തൂങ്ങി മരിച്ചു!
മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് ഇന്ന് ധര്മ്മജന്. ഹാസ്യവേഷങ്ങളിലൂടെ എത്തി പ്രേക്ഷകരെ ചിരിപ്പിച്ച്് മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടി ധര്മ്മജന് ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
Discussion about this post