ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നടന്‍ പ്രഭു ആശുപത്രിയില്‍. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിന് വേണ്ടിയാണ് പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കോടമ്പാക്കത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. കടുത്ത വയറുവേദനയെ തുടര്‍ന്നായിരുന്നു പ്രഭുവിനെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വൃക്കയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോടമ്പാക്കത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് ലേസര്‍ എന്‍ഡോസ്‌കോപ്പി മാര്‍ഗത്തില്‍ കല്ല് നീക്കം ചെയ്തു.
Actor #Prabhu was admitted to hospital with a severe stomach pain. Following detention of stones, the actor went in for a laser endoscopy surgery and now is fine. Wishing #Prabhu sir who will be discharged in a day or two a speedy recovery! 👍💪💐 pic.twitter.com/VpxmvhIdX0
— Sreedhar Pillai (@sri50) February 22, 2023
താരത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.