മലയാള സിനിമ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാലതാരമായി എത്തി തമിഴി സിനിമാ ലോകത്തടക്കം ആരാധകരെ സൃഷ്ടിച്ച ബാലതാരമാണ് അനിഖ സുര്നേദ്രൻ. സിനിമയിലൂടെ വളർന്ന അനിഖ ഇപ്പോഴിതാ നായികയായി അരങ്ങേറിയിരിക്കുകയാണ്.
താരം നായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ വിവാദങ്ങളും പിന്തുടരുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ വലിയ ചർച്ചയായത് അനിഖയുടെ ലിപ് ലോക്ക്, ഇന്റിമേറ്റ് റൊമാൻസ് രംഗങ്ങൾ കാരണമാണ്.
ചെറിയ പ്രായത്തിൽ തന്നെ അനിഖ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. ഇപ്പോൾ താൻ ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിച്ചതിന്റെയും പ്രേക്ഷകർ വിമർശിച്ചതിന്റേയും കാരണങ്ങളടക്കം പ്രതികരിച്ചിരിക്കുകയാണ് അനിഖ.
തന്നെ ലയാളത്തിൽ ആണെങ്കിലും തമിഴിൽ ആണെങ്കിലും പ്രേക്ഷകർ ചെറുപ്പം മുതൽ കാണാൻ തുടങ്ങിയതാണ്. തന്റെ വളർച്ച അങ്ങോട്ട് അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കും വിമർശനങ്ങൾക്ക് കാരണമെന്നാണ് അനിഖ പറയുന്നത്.
താൻ മുമ്പ് ചെയ്ത ക്യാരക്ടറുകളോടുള്ള കണക്ഷൻ കൊണ്ടൊക്കെയാണ് അവർക്ക് അംഗീകരിക്കാൻ പറ്റാതെ വരുന്നതെന്നും ഓ മൈ ഡാർലിംഗ് ഒരു മുഴുനീള റൊമാന്റിക് ചിത്രമാണെന്നും അതിൽ ചുംബന രംഗങ്ങൾ ഒഴിവാക്കാനാവില്ലെന്നും സംവിധായകൻ പറഞ്ഞിരുന്നെന്ന് അനിഖ വെളിപ്പെടുത്തുന്നു.
മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാർലിംഗിന്റെ പ്രമേയം. ആൽഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമിക്കുന്നത്. ജിനീഷ് കെ ജോയ് യുടെതാണ് തിരക്കഥ.
Discussion about this post