ചെന്നൈ: പ്രശസ്ത തമിഴ് ഹാസ്യനടന്‍ മയില്‍സാമി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമ്പത്തിയേഴ് വയസ്സായിരുന്നു. മയില്‍സാമിയുടെ വിയോഗം തമിഴ് സിനിമാലോകത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.
നിരവധി തമിഴ് സിനിമകളില്‍ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. രാവിലെ മുതല്‍ സിനിമാലോകത്തെ പ്രമുഖരുടെ അനുശോചന സന്ദേശങ്ങള്‍ എത്തുന്നുണ്ട്. ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ കെ ഭാഗ്യരാജിന്റെ ‘ധവണി കനവുകള്‍’ എന്ന ചിത്രത്തിലൂടെ മയില്‍സ്വാമി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
also read: അങ്ങനെയിപ്പോള്‍ കാശ് ഉണ്ടാക്കണ്ട! സര്‍ക്കാര്‍ ജീവനക്കാര്‍ യുട്യൂബ് ചാനല്‍ തുടങ്ങുന്നതിന് വിലക്ക്
ആദ്യം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നു ആദ്യകാല സിനിമകളില്‍. ‘ധൂല്‍’, ‘വസീഗര’, ‘ഗില്ലി’, ‘ഗിരി’, ‘ഉത്തമപുത്രന്‍’, ‘വീരം’, ‘കാഞ്ചന’, ‘കണ്‍കളാല്‍ കൈദു സെയ്’ എന്നീ സിനിമകളില്‍ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍, ടിവി അവതാരകന്‍, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനായിരുന്നു.
2004ല്‍ മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്. ചെന്നൈയിലെ സണ്‍ ടിവിയിലെ ‘അസതപോവത്ത് യാര്’ എന്ന പരിപാടിയില്‍ സ്ഥിരം അതിഥി വിധികര്‍ത്താവായിരുന്നു അദ്ദേഹം. ‘നെഞ്ചുകു നീതി’, ‘വീട്ട് വിശേഷങ്ങള്‍’, ‘ദി ലെജന്‍ഡ്’ തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അടുത്ത കാലത്തായി അഭിനയിച്ചത്.