നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് ആദ്യത്തെ കണ്‍മണി പിറന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ ബേസില്‍ തന്നെയാണ് പിറന്ന സന്തോഷം പങ്കുവച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് മകളുടെ പേര്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും ബേസില്‍ പങ്കുവെച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, വിനീത് ശ്രീനിവാസന്‍, ആന്റണി വര്‍ഗീസ്, സിതാര കൃഷ്ണകുമാര്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ ബേസിലിന് ആശംസകളുമായി എത്തിയത്.
ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, വിനീത് ശ്രീനിവാസന്‍, ആന്റണി വര്‍ഗീസ്, സിതാര കൃഷ്ണകുമാര്‍, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, അന്ന ബെന്‍, ഐമ റോസ്മി, അപര്‍ണ ദാസ്, വിജയ് ബാബു തുടങ്ങി താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് ബേസിലിന് ആശംസകളുമായി എത്തിയത്.
2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്. ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ബേസില്‍ പിന്നീട് നടനായും ശ്രദ്ധേ നേടി. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പല നടയില്‍ ആണ് ബേസില്‍ നായകനായി വരാനിരിക്കുന്ന ചിത്രം.
View this post on Instagram
Discussion about this post