തനിക്ക് കാന്‍സര്‍ രോഗം വന്നതിന് ശേഷം ആളുകള്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി നടി മംമ്ത മോഹന്‍ദാസ്. തന്നെ ആളുകളുടെ പെരുമാറ്റം വളരെ വേദനിപ്പിച്ചിരുന്നു. സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിയപ്പോഴാണ് രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയതെന്നും താരം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.
ആദ്യമൊന്നും പലര്‍ക്കും തന്റെ രോഗത്തെപ്പറ്റി ആര്‍ക്കും ധാരണയില്ലായിരുന്നു. എന്നാല്‍ ചിലര്‍ അറിഞ്ഞുകൊണ്ടും അപമാനിക്കുന്ന തരത്തില്‍ തന്നെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 2009ലാണ് ആദ്യമായി കാന്‍സര്‍ വരുന്നത്.അന്നാണ് പലരും തന്നെ ഷോര്‍ട്ട് ഹെയറില്‍ കാണുന്നത്.
എന്നാല്‍ ആളുകള്‍ക്ക് അതിനോട് വെറുപ്പായിരുന്നു. കാണാന്‍ കൊള്ളില്ലെന്ന് വരെ പറഞ്ഞവരുണ്ട്. താന്‍ ഏറെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നു വന്നിട്ടാണ് വീണ്ടും സിനിമ ചെയ്യാന്‍ തുടങ്ങിയത്. അതൊന്നും അവര്‍ക്ക് അറിയില്ല. അതുകൊണ്ടാണ് ആക്രമിക്കുന്നതെന്നും മംമ്ത പ്രതികരിച്ചു.
Discussion about this post