യുവനടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. താരത്തിന്റെ ദീർഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വൈഷ്ണവിക്ക് മിന്നുചാർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂൺ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വൈഷ്ണവി.
2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് എത്തിയത്. തുടർന്ന് ജൂൺ, കേശു ഈ വീടിന്റെ നാഥൻ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിൾ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തി. നടി മോഡലിങ് രംഗത്തും സജീവമാണ്.
കഴിഞ്ഞ വർഷം നവംബറിലാണ് വൈഷ്ണവിയോട് രാഘവ് തന്റെ പ്രണയം പറഞ്ഞത്. വൈഷ്ണവിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളെടുക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ഇത്. ഈ വീഡിയോ വൈഷ്ണവി തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.