ഗായിക അമൃത സുരേഷിന് പിന്നാലെ സംഗീത സംവിധായകൻ ഗോപി സുന്ദറിന് യുഎഇ ഗോൾഡൻ വിസ. ദുബായിയിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സി.ഇ.ഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഭാര്യ അമൃത സുരേഷിനൊപ്പമാണ് ഗോപി സുന്ദർ വിസ സ്വീകരിക്കാനെത്തിയത്. കുറച്ച് ദിവസം മുൻപാണ് ഗായിക അമൃത സുരേഷിന് ഗോൾഡൻ വിസ ലഭിച്ചത്.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കും നിക്ഷേപകർക്കും ബിസിനസുകാർക്കും ഒക്കെ യു.എ.ഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോൾഡൻ വിസ. പത്ത് വർഷത്തെ കാലാവധിയാണ് ഗോൾഡൻ വിസകൾക്കുള്ളത്. കാലാവധി പൂർത്തിയാവുമ്പോൾ വിസ പുതുക്കി നൽകും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികൾക്ക് ഇതിനോടകം തന്നെ ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.