കൊച്ചി: തീയേറ്റര്‍ കോംപൗണ്ടില്‍ നിന്നും ഓണ്‍ലൈന്‍ മീഡിയ അടക്കം സിനിമാ റിവ്യൂ എടുക്കുന്നത് വിലക്കാന്‍ ധാരണയായി. സോഷ്യല്‍മീഡിയയില്‍ അടുത്തകാലത്തായി ഏറ്റവുമധികം വൈറലാകുന്ന സംഭവമായിരുന്നു തീയേറ്റര്‍ റെസ്‌പോണ്‍സ്.
കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷനിലാണ് തീയേറ്റര്‍ കോംപൗണ്ടിനകത്ത് റിവ്യൂ വിലക്കാന്‍ തീരുമാനിച്ചത്. കൂടാതെ ഒടിടി റിലീസിനുള്ള നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്തു.
ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നാണ് പുതിയ ധാരണ. 42 ദിവസത്തിന് മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമായിരിക്കും ഇക്കാര്യത്തില്‍ ഇളവ് നല്‍കുക.