പേരിനൊപ്പം ഉണ്ടായിരുന്ന ജാതി വാല്‍ ഒഴിവാക്കി നടി സംയുക്ത. ധനുഷ് നായകനായ ‘വാത്തി’ എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. അഭിമുഖത്തിനിടെ അവതാരിക നടിയെ സംയുക്ത മേനോന്‍ എന്ന വിളിച്ചപ്പോഴാണ് തന്നെ സംയുക്ത എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് നടി പറഞ്ഞത്.
ഞാന്‍ അഭിനയിച്ച സിനിമകളിലും പേരില്‍ ‘മേനോന്‍’ ഉള്ളത് ഒഴിവാക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. അതേസമയം, സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ താരം ‘മേനോന്‍’ ഒഴിവാക്കിയിരുന്നു. തന്നെ ഇനി സംയുക്ത എന്ന് മാത്രം വിളിച്ചാല്‍ മതിയെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെയും താരം അറിയിച്ചിരുന്നു.
ഫെബ്രുവരി 17ന് തിയറ്ററുകളിലെത്തുന്ന ‘വാത്തി’യില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷത്തിലാണ് സംയുക്ത എത്തുന്നത്. മലയാളത്തില്‍ ‘കടുവ’യിലാണ് സംയുക്ത അവസാനമായി പ്രത്യക്ഷപ്പെട്ടത്. സായി ധരം തേജ് നായകനാകുന്ന വിരുപക്ഷ എന്ന തെലുങ്ക് ചിത്രമാണ് നടിയുടെ പുതിയ പ്രോജക്ട്.