മുംബൈ: നന്നായില്ലെങ്കില്‍ വീട്ടില്‍ക്കയറി തല്ലുമെന്ന് ബോളിവുഡ് താരദമ്പതികളെ ഭീഷണിപ്പെടുത്തി നടി കങ്കണ. പറഞ്ഞത് മനസിലാകാത്തവരെ മനസിലാക്കാന്‍ മറ്റു വഴികള്‍ വേണ്ടിവരുമെന്നും കങ്കണ സൂചിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
അതേസമയം കങ്കണ താരദമ്പതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് താരദമ്പതികള്‍ക്കെതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് ബോളിവുഡ് ആരാധകരുടെ നീരീക്ഷണം. കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലിനു ശേഷം തനിക്കു ചുറ്റുമുള്ള ചാര പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിട്ടുണ്ടെന്നും തന്നെ പിന്തുടരുന്നത് നിര്‍ത്തിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
also read: 11കാരിയുടെ കുളിസീന്‍ പകര്‍ത്താന്‍ ശ്രമം, യുവാവിനെ കൈയ്യോടെ പൊക്കി നാട്ടുകാര്‍
‘എന്നെക്കുറിച്ച് സങ്കടപ്പെടുന്നവര്‍ അറിയാന്‍, കഴിഞ്ഞ ദിവസം രാത്രിതൊട്ട് എന്നെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ പ്രവര്‍ത്തനങ്ങളെല്ലാം നിന്നിട്ടുണ്ട്. ക്യാമറയായും അല്ലാതെയും ആരും എന്നെ ഇപ്പോള്‍ പിന്തുടരുന്നില്ല.’-കങ്കണ പറഞ്ഞു.
also read: 16കാരനെ പീഡിപ്പിച്ചു; ട്രാൻസ്‌ജെൻഡർക്ക് 7 വർഷം കഠിന തടവും പിഴയും, കേരളത്തിൽ ഇത് ആദ്യം
‘ഏതെങ്കിലും ഗ്രാമത്തില്‍നിന്ന് വരുന്നയാളെയല്ല നിങ്ങള്‍ നേരിടുന്നത്. നന്നായില്ലെങ്കില്‍ നിങ്ങളുടെ വീട്ടില്‍ കയറി തല്ലുമെന്ന് മുന്നറിയിപ്പ് തരികയാണ്. എനിക്ക് ഭ്രാന്ത് ആണെന്ന് കരുതുന്നവരോട് ഞാന്‍ വെറും ഭ്രാന്തി അല്ല ഭയങ്കര ഭ്രാന്തിയാണെന്ന് നിങ്ങള്‍ക്ക് അറിയില്ല.’-കങ്കണ പറഞ്ഞു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേരുപറയാത്തെ ബോളിവുഡ് താരദമ്പതികള്‍ക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയത്. ബോളിവുഡില്‍ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടില്‍ വരെ ചാരപ്രവര്‍ത്തനം നടത്തുകയാണെന്നുമാണ് ആരോപിച്ചത്. ഇത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
Discussion about this post