യഥാർഥ ചരിത്രം സിനിമയാക്കുന്നത് അപകടകരമാണെന്ന് സംവിധായകൻ പ്രിയദർശൻ. മാതൃഭൂമി അക്ഷരോത്സവത്തിലാണ് താരം ചരിത്രം സിനിമയാക്കുന്നതിന്റെ ദോഷവശങ്ങൾ പറഞ്ഞത്. ചരിത്ര സിനിമകൾ ഇനി ചെയ്യുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. ചരിത്രം എടുത്ത് കൈ പൊള്ളിയ ആളാണ് ഞാൻ. ദേഹം മുഴുവൻ പൊള്ളി. ചരിത്രം ചരിത്രമായി എടുത്താൽ ഡോക്യൂമെന്ററി ആവുള്ളു.
വിമര്‍ശനത്തിന് മാന്യമായ ഭാഷ ഉപയോഗിച്ചാല്‍ കേള്‍ക്കാന്‍ സുഖം ഉണ്ടാകും; പ്രിയദര്‍ശന്‍
വിജയിക്കുന്നവരാണ് ചരിത്രം എഴുതുന്നത്. പോർച്ചുഗീസ് ചരിത്രത്തിൽ മരക്കാർ മോശക്കാരനാണ്. അറബി ചരിത്രത്തിൽ നല്ലവനാണ്. ഏത് നമ്മൾ വിശ്വസിക്കും. ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ട്. ചരിത്രം ഞാൻ ഇനി ചെയ്യില്ല. അഭിനയിക്കുന്നതിന് പകരം അഭിനേതാക്കൾ പെരുമാറുന്നത് കാണാനാണ് ഇഷ്ടമെന്ന് പ്രിയദർശൻ പറയുന്നു.
ഞാൻ ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം സിനിമ എടുക്കുന്നയാളാണ്. എനിക്ക് അതാണ് ഇഷ്ടം.. ഇടയ്ക്ക് കാഞ്ചീവരം ഒക്കെ ചെയ്യുന്നത് നമ്മുടെ ആഗ്രഹം തീർക്കാൻ വേണ്ടിയാണ്. പണ്ട് ആളുകൾ അഭിനയിക്കും. ഇന്ന് പെരുമാറുകയാണ് ചെയ്യുന്നത്. ആൾക്കാർക്ക് പെരുമാറുന്നത് കാണാനാണ് ഇഷ്ടം. പാൻ ഇന്ത്യൻ ഹിറ്റുകൾ ഇല്ലെങ്കിലും ഉള്ളടക്കത്തിന്റെ കാര്യത്തിൽ മലയാള സിനിമകൾ മികച്ചതാണ്, പ്രിയദർശൻ കൂട്ടിച്ചേർത്തു.