തിരുവനന്തപുരം: വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന നടി ഭാവനയ്ക്ക് ആശംസകളുമായി മന്ത്രി വി ശിവന്‍കുട്ടി. വലിയൊരു ഇടവേളയ്ക്ക് ശേഷ്ം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടെന്നും സ്വന്തം തൊഴിലിടത്തിലേക്ക് തിരിച്ചു വരുന്ന ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍ എന്നു പറഞ്ഞു കൊണ്ടാണ് ശിവന്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘ഒരിടവേളയ്ക്ക് ശേഷം ഭാവനയുടെ മലയാള സിനിമ റിലീസ് ആവുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടു. ഏറെ സന്തോഷം. സ്വന്തം തട്ടകത്തിലെ തൊഴിലിടത്തിലേക്ക് മടങ്ങിയെത്തിയ ഭാവനയ്ക്ക് തൊഴില്‍ മന്ത്രിയുടെ ആശംസകള്‍…’ എന്നാണ് ശിവന്‍കുട്ടിയുടെ കുറിപ്പ്.
Discussion about this post