സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്‌ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ നടിയാണ് നയൻതാര. മലയാളത്തിൽ തുടക്കം കുറിച്ച് തമിഴും തെലുങ്കും കടന്ന് ബോളിവുഡിൽ എത്തിനിൽക്കുകയാണ് നയൻതാരയുടെ സിനിമാ ജീവിതം. ഇപ്പോൾ സിനിമയിലെ കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ലേഡീ സൂപ്പർ സ്റ്റാർ നയൻതാര.
അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. കരിയറിന്റെ തുടക്കത്തിൽ തനിക്ക് ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്നാണ് താരം തുറന്ന് പറഞ്ഞത്. ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷം തരാമെന്നും അതിന് ചില വിട്ടുവീഴ്ചകൾ ചെയ്യണമെന്നും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നയൻതാര പറഞ്ഞു.
എന്നാൽ സ്വന്തം കഴിവിൽ വിശ്വാസമുണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞ് ആ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്നും താരം വെളിപ്പെടുത്തുന്നു. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിലൂടെ ഹിന്ദി അരങ്ങേറ്റത്തിന്റെ ഒരുക്കത്തിലാണ് നയൻതാര ഇപ്പോൾ. എന്നാൽ, നിലവിൽ മക്കൾക്കായി സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം.