ഇന്ത്യയില ഏറ്റവും പ്രായം കുറഞ്ഞ സംവിധായികയാവാൻ ഒരുങ്ങി മലയാളി വിദ്യാർത്ഥിനി. കോട്ടയം ളാക്കാട്ടൂർ എംജിഎം ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ ചിൻമയി നായർ ആണ് 17-ാം വയസിൽ സംവിധായികപട്ടം അണിയുന്നത്.
ചിൻമയി സംവിധാനം ചെയ്ത ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കാളിദാസ് ജയറാം, സോഹൻ സീനുലാൽ, അജയ് വാസുദേവ്, മിയ ജോർജ്ജ്, ശിവദ, അനശ്വര രാജൻ, അനഘ സുരേന്ദ്രൻ,മൃദുല വാര്യർ, നിരഞ്ജ് മണിയൻപിള്ള രാജു കൈലാഷ്, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, അർജുൻ നന്ദകുമാർ, വിന്ദുജ വിക്രമൻ, എന്നിവർ ചേർന്ന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
സ്കൂൾ പശ്ചാത്തലത്തിൽ തയ്യാറാക്കിയ സിനിമ സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിന്മയിയുടെ അച്ഛനും സംവിധായകനുമായ അനിൽരാജാണ് സിനിമയുടെ തിരക്കഥ. വിജയ് യേശുദാസാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, ജയന്തി നരേന്ദ്രനാഥ് തുടങ്ങി പ്രമുഖതാരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Discussion about this post