വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ മനംകീഴടക്കിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണത്തിലൂടെ ശ്രദ്ധ നേടിയ താരം സിനിമയിലും എത്തിയിരുന്നു. ഇപ്പോൾ താൻ വിഷമഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് തുറന്ന് പറയുകയാണ് രഞ്ജിനി ഹരിദാസ്. മാനസികാരോഗ്യത്തെ കുറിച്ചാണ് രഞ്ജിനി വെളിപ്പെടുത്തുന്നത്. ഡെയ്ലി വ്ളോഗ് വീഡിയോയിലാണ് രഞ്ജിനി മനസ് തുറന്നത്. പട്ടി നക്കിയ ജീവിതം പോലെയാണ് ഇപ്പോഴത്തെ തന്റെ അവസ്ഥയെന്നും മിഡ് ലൈഫ് ക്രൈസിസിലൂടെയാണ് കടന്നുപോകുന്നതെന്നും രഞ്ജിനി വീഡിയോയിൽ പറയുന്നു.
രഞ്ജിനി ഹരിദാസിന്റെ വാക്കുകൾ;
‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാൻ കഴിയുന്നില്ല. അത്രയും സട്രെസ് നിറഞ്ഞ ഒരു അവസ്ഥയാണ് ഇപ്പോൾ. എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കൺഫ്യൂഷനാണ്. ജീവിതത്തിൽ എന്തെങ്കിലും ചെയ്യാനുള്ള താത്പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിൽ തിരിച്ചുവരേണ്ട. എപ്പോഴും യാത്രകൾ ചെയ്യണം.
അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അത് എന്താണെന്ന് വിശദീകരിക്കാൻ അറിയില്ല. ഞാൻ അതിനെ കുറിച്ച് ഗവേഷണം നടത്തി. ഒന്നെങ്കിൽ ഡിപ്രഷൻ. അതല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാൻ കുറേ വായിച്ചപ്പോൾ മിഡ് ലൈഫ് ക്രൈസിസിനു്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തിൽ ഒന്നും അച്ചീവ് ചെയ്തിട്ടില്ല എന്നൊക്കെ തോന്നുന്നു.’
Discussion about this post