മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോട്ടീസ്. ഭൂനികുതി അടയ്ക്കാത്തതിനാണ് നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടര്‍ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്രസര്‍ക്കാര്‍ നോട്ടീസ് അയച്ചത്.
21,960 രൂപയാണ് 2023 ജനുവരി ഒമ്പതിന് നല്കിയ നോട്ടീസില്‍ പറയുന്നതുപ്രകാരം, നികുതിയായി ഐശ്വര്യ റായ് നല്‍കാനുള്ളത്. രണ്ടുദിവസത്തിനുള്ളില്‍ നികുതിയടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഐശ്വര്യ 10 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഐശ്വര്യ റായ് ബച്ചന് 2009-ലാണ് ഈ ഭൂമി വാങ്ങിയത്. എന്നാല്‍ ഇതാദ്യമാണ് നികുതിയടയ്ക്കാന്‍ വീഴ്ചവരുത്തുന്നതെന്ന് സിന്നാര്‍ ജില്ലയിലെ തഹസില്‍ദാര്‍ ഏകനാഥ് പറഞ്ഞു.
Discussion about this post