ട്രെയിനിന് മുകളിലൂടെ ബൈക്കോടിക്കുന്നതും വില്ലന്മാരെ അടിച്ച് തെറിപ്പിച്ച് ആകാശത്തേയ്ക്ക് പറത്ത് വിടുന്നതുമെല്ലാം നന്ദമൂരി ബാലകൃഷ്ണയുടെ സിനിമകളിൽ കാണുന്ന പതിവ് കാഴ്ചകളാണ്. ഇതെല്ലാം ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോൾ പുതുതായി ഇറങ്ങിയ ചിത്രത്തിലും ഇത്തരത്തിലൊരു രംഗമാണ് വൈറലാകുന്നത്.
ഈ അതിശയോക്തി കലർന്ന എത്ര രംഗങ്ങൾ കണ്ടാലും പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. ഒരൊറ്റ ചവിട്ടിൽ കാറിന്റെ പുറകുവശം വായുവിലേക്ക് ഉയർന്ന് തെന്നിപ്പോകുന്നതാണ് പുതിയ ചിത്രമായ വീര സിംഗ റെഡ്ഡിയിൽ നിന്നും പ്രചരിക്കുന്നത്. ‘എന്തൊരു സിനിമയാണിത്, രോമാഞ്ചം’ എന്നാണ് ഒരാൾ ഈ രംഗത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.
What A Movie
Goosebumps every scene#VeeraSimhaReddy #VeeraSimhaReddyOnJan12th pic.twitter.com/z7o3KU5ESJ— RUTHMAN (@ruthvikesh) January 12, 2023
ചിത്രത്തിൽ ഇതുപോലുള്ള ഒട്ടേറെ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊങ്കൽ റിലീസായെത്തിയ ചിത്രം 110 കോടി മുതൽ മുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗോപിചന്ദ് മലിനേനിയാണ്. ഹണി റോസ്, വരലക്ഷ്മി ശരത് കുമാർ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Discussion about this post