നായകനായ ചിത്രം ബോക്സോഫിസില്‍ വന്‍ പരാജയം; വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി ശിവകാര്‍ത്തികേയന്‍

ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ നടനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും വിമര്‍ശിച്ച് നിരവധി നിരൂപകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവകാര്‍ത്തികേയന്‍ നഷ്ടപരിഹാരം നല്‍കിയത്.

siva

സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ശിവകാര്‍ത്തികേയന്‍ നായകനായ ‘പ്രിന്‍സ്’. പ്രതീക്ഷകള്‍ക്ക് വിപരീതമായി റിലീസ് ചെയ്ത ചിത്രത്തിന് ബോക്സോഫിസില്‍ വലിയ പരാജയം നേരിട്ടതോടെ ശിവകാര്‍ത്തികേയന്‍ വിതരണക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ നടനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും വിമര്‍ശിച്ച് നിരവധി നിരൂപകര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ശിവകാര്‍ത്തികേയന്‍ നഷ്ടപരിഹാരം നല്‍കിയത്. നടന്‍ മൂന്ന് കോടി രൂപ നഷ്ടപരിഹാരമായി വിതരണക്കാര്‍ക്ക് നല്‍കിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോറട്ട് ചെയ്യുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര സ്റ്റുഡിയോസിനും മൂന്ന് കോടി നല്‍കിയിട്ടുണ്ട്.

2022 ഒക്ടോബര്‍ 21 നായിരുന്നു പ്രിന്‍സ് റിലീസിനെത്തിയത്. അനുദീപ് കെവി യായിരുന്നു സിനിമയുടെ സംവിധായകന്‍. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ചിത്രം ബ്രിട്ടീഷ് യുവതിയും ഒരു ഇന്ത്യന്‍ യുവാവും തമ്മിലുളള പ്രണയത്തിന്റെ കഥയാണ് പറഞ്ഞത്.

ഉക്രേനിയന്‍ നടി മരിയ റിയാബോഷപ്കയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സത്യരാജ്, പ്രേംഗി അമരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തമനായിരുന്നു പ്രിന്‍സിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്.

Exit mobile version