തെലുങ്ക് നടൻ നരേഷും നടി പവിത്ര ലോകേഷും വിവാഹിതരാകുന്നു. താരം തന്നെയാണ് വീഡിയോയിലൂടെ സ്നേഹ ചുംബനം നൽകി പ്രഖ്യാപനം നടത്തിയത്. 2023-ൽ വിവാഹിതരാകുമെന്നാണ് വീഡിയോയിൽ പറയുന്നത്. 62കാരനായ നരേഷിന്റെ ഇത് നാലാമത്തെ വിവാഹം കൂടിയാണ്. 43-കാരിയായ പവിത്രയുടെ രണ്ടാം വിവാഹവുമാണ്. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു.
ഈ പ്രണയം പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. നേരത്തെ ഇരുവരുടേയും പ്രണയത്തെ ചൊല്ലി വിവാദങ്ങളുണ്ടായിരുന്നു. മൈസൂരുവിലെ ഒരു ഹോട്ടലിൽ വെച്ച് നരേഷിന്റെ ഭാര്യ രമ്യാ രഘുപതി ഇരുവരേയും ചെരിപ്പൂരി തല്ലാൻ ശ്രമിക്കുന്ന വീഡിയോ സൈബർ ഇടത്ത് വൈറലായിരുന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് രമ്യയെ പിന്തിരിപ്പിച്ചത്. ഇതിനിടയിൽ നരേഷും പവിത്രയും വിവാഹിതരായി എന്ന തരത്തിൽ റിപ്പോർട്ടുകളും പുറത്തുവന്നു.
New Year ✨
New Beginnings 💖
Need all your blessings 🙏From us to all of you #HappyNewYear ❤️
– Mee #PavitraNaresh pic.twitter.com/JiEbWY4qTQ
— H.E Dr Naresh VK actor (@ItsActorNaresh) December 31, 2022
എന്നാൽ ഇതെല്ലാം നിഷേധിച്ച് നരേഷ് തന്നെ രംഗത്ത് വന്നു. താൻ വിവാഹമോചന നോട്ടീസ് അയച്ചതിന് രമ്യ പ്രതികാരം ചെയ്യുകയാണെന്നായിരുന്നു നരേഷിന്റെ ആരോപണം. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടൻ മൈസൂർ ലോകേഷിന്റെ മകളാണ് പവിത്ര. കന്നഡ നടൻ ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.
Discussion about this post